ഫിഷറീസ് ഡയറക്ടറേറ്റിൽ മന്ത്രിയുടെ മിന്നൽ പരിശോധന
Thursday, June 30, 2022 12:14 AM IST
തിരുവനന്തപുരം: ഫിഷറീസ് മന്ത്രി സജി ചെറിയാൻ ഫിഷറീസ് ഡയറക്ടറേറ്റിൽ മിന്നൽ പരിശോധന നടത്തി. ഇന്നലെ രാവിലെ പത്തരയോടെയാണ് വികാസ്ഭവനിലെ ഫിഷറീസ് ഡയറക്ടറേറ്റ് ഓഫീസിൽ മന്ത്രി എത്തിയത്.
17 ജീവനക്കാർ ഓഫീസിൽ എത്തിയിരുന്നില്ല. വൈകിയെത്തിയ ജീവനക്കാർക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകാൻ മന്ത്രി നിർദേശം നൽകി. ഫയൽ തീർപ്പാക്കൽ യജ്ഞം കൂടുതൽ ഊർജിതമാക്കണമെന്ന് അദ്ദേഹം നിർദേശിച്ചു. അപകട ഇൻഷ്വറൻസ് സംബന്ധിച്ച ഫയലുകൾ അതീവപ്രാധാന്യത്തോടെ തീർപ്പാക്കണം. അലംഭാവം കാണിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് മന്ത്രി പറഞ്ഞു.