ഇന്‍ഫ്ളുവന്‍സ സാധ്യത: കുട്ടികളിലെ പനി അവഗണിക്കരുതെന്ന് ആരോഗ്യവിദഗ്ധര്‍
Monday, June 27, 2022 12:27 AM IST
കൊച്ചി: ആറു മാസത്തിനും അഞ്ചു വയസിനും ഇടയില്‍ പ്രായമുള്ള കുട്ടികള്‍ക്ക് ഇന്‍ഫ്ളുവന്‍സ വൈറസ് മൂലം പനി പിടിപെടാന്‍ സാധ്യത കൂടുതലാണെന്ന് ആരോഗ്യ വിദഗ്ധര്‍. ചെറിയ ചുമയും പനിയും ജലദോഷത്തേക്കാള്‍ വലിയ പ്രശ്നമാകാം. ഇവ പനിയുടെ ലക്ഷണങ്ങളുമാകാം.
ആറു മാസത്തിനും അഞ്ച് വയസിനും ഇടയില്‍ പ്രായമുള്ള എല്ലാ കുട്ടികള്‍ക്കും നല്കാവുന്ന വാര്‍ഷിക ഇന്‍ഫ്ളുവന്‍സ വാക്സിനേഷനെക്കുറിച്ച് ശിശുരോഗ വിദഗ്ധനോട് ചോദിച്ച് മനസിലാക്കണമെന്ന് എറണാകുളം വിജയലക്ഷ്മി മെഡിക്കല്‍ സെന്ററിലെ സീനിയര്‍ കണ്‍സള്‍ട്ടന്റ് പീഡിയാട്രീഷ്യന്‍ ഡോ. നജ്മല്‍ നസീര്‍ പറഞ്ഞു.