ഖാദർ കമ്മിറ്റി റിപ്പോർട്ടുകളിലെ പോരായ്മകൾ പരിഹരിക്കും: മന്ത്രി വി. ശിവൻകുട്ടി
Sunday, May 29, 2022 12:13 AM IST
കൊച്ചി: കേരളത്തിലെ പൊതു വിദ്യാലയങ്ങളെ മികവിന്റെ കേന്ദ്രങ്ങളാക്കുന്നതിൽ ഗവണ്മെന്റ് പ്രതിജ്ഞാ ബദ്ധമാണെന്നു മന്ത്രി വി. ശിവൻകുട്ടി പ്രിൻസിപ്പൽമാരുമായി ബന്ധപെട്ടു നേരത്തെ ഇറങ്ങിയ ഉത്തരവുകൾ തുടർന്നുള്ള അധ്യയന വർഷങ്ങളിൽ നടപ്പാക്കുമെന്നും ഖാദർ കമ്മിറ്റി റിപ്പോർട്ടുകളിലെ പോരായ്മകൾ പരിഹരിക്കുമെന്നും മന്ത്രി പറഞ്ഞു. ഹയർസെക്കൻഡറി പ്രിൻസിപ്പൽ അസോസിയേഷൻ സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
യാത്രയയപ്പ് സമ്മേളനം ഹൈബി ഈഡൻ എംപി ഉദ്ഘാടനം ചെയ്തു. സാംസ്കാരിക സമ്മേളനം ടി. ജെ. വിനോദ് എംഎൽഎ ഉദ്ഘാടനം ചെയ്തു.