പെൻഷനേഴ്സ് അസോസിയേഷൻ സംസ്ഥാന സമ്മേളനം 28ന്
Tuesday, May 24, 2022 3:53 AM IST
കൊച്ചി: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയും എസ്ബിഐ പെൻഷനേഴ്സ് അസോസിയേഷൻ കേരളയും സംയുക്തമായി നടത്തുന്ന പെൻഷനേഴ്സ് സംഗമം 2022, തിരുവനന്തപുരത്ത് 28നു നടക്കും. പാളയം എകെജി സെന്ററിൽ രാവിലെ പത്തിന് എസ്ബിഐ കേരള സർക്കിൾ ചീഫ് ജനറൽ മാനേജർ ശ്രീനാഥ് ഉദ്ഘാടനം ചെയ്യും. ബാങ്ക് മേധാവികളും ഓഫീസേഴ്സ് അസോസിയേഷൻ, സ്റ്റാഫ് യൂണിയൻ നേതാക്കളും പ്രസംഗിക്കും.
ആശാഭവനിലേക്കുള്ള സംഭാവനയും നേത്രദാന സമ്മതപത്രവും കൈമാറൽ, സന്തോഷ് ട്രോഫി ടീമിലെ ബാങ്ക് സ്റ്റാഫ് അംഗങ്ങളെ ആദരിക്കൽ എന്നിവയുണ്ടാകും. തുടർന്ന് സംവാദം. ഉച്ചയ്ക്കുശേഷം പെൻഷനേഴ്സ് അസോസിയേഷന്റെ 21-ാം സംസ്ഥാന സമ്മേളനം ഫെഡറേഷൻ വൈസ് പ്രസിഡന്റ് എച്ച്. ഗണപതി ഉദ്ഘാടനം ചെയ്യും. സംസ്ഥാന പ്രസിഡന്റ് കെ. രാജീവൻ അധ്യക്ഷത വഹിക്കും. പ്രതിനിധി സമ്മേളനവും തെരഞ്ഞെടുപ്പും ഉണ്ടാകും.