പാരിസ്ഥിതിക സാക്ഷരതാ യജ്ഞം നടത്തി
Thursday, May 19, 2022 2:07 AM IST
കൊച്ചി: കേരള കാത്തലിക് ടീച്ചേഴ്സ് ഗില്‍ഡ് സംസ്ഥാന സമിതിയുടെ ആഭിമുഖ്യത്തില്‍ മൂന്നാറില്‍ പാരിസ്ഥിതിക സാക്ഷരതായജ്ഞം നടത്തി. വിവിധ മേഖലകള്‍ സന്ദര്‍ശിച്ച് പഠനവും പരിസ്ഥിതിയെ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയിൽ ചര്‍ച്ചയും നടത്തി.
സംസ്ഥാന ഡയറക്ടര്‍ റവ.ഡോ. ചാള്‍സ് ലെയോണ്‍ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ബിജു ഓളാട്ടുപുറം അധ്യക്ഷനായിരുന്നു. സംസ്ഥാന ജനറല്‍ സെക്രട്ടറി സി.ടി. വര്‍ഗീസ് മുഖ്യസന്ദേശം നല്കി. മാത്യു ജോസഫ്, ബിജു കുറുമുട്ടം, സിന്നി ജോര്‍ജ്, സാബു വര്‍ഗീസ്, സുനി തോമസ്, സജി, ബിജു എന്നിവര്‍ പ്രസംഗിച്ചു.