മിശ്രവിവാഹിതരുടെ മക്കള്‍ക്ക് പിതാവില്‍നിന്നു ജീവനാംശത്തിന് അര്‍ഹതയുണ്ടെന്ന് ഹൈക്കോടതി
Wednesday, January 19, 2022 1:20 AM IST
കൊച്ചി: മിശ്രവിവാഹിതരുടെ മക്കള്‍ക്ക് പിതാവില്‍നിന്നു ജീവനാംശവും ചെലവും ലഭിക്കാന്‍ അര്‍ഹതയുണ്ടെന്നും പിതാവിന്റെ കടമ നിര്‍ണയിക്കുന്നതിനു ജാതിയോ മതവിശ്വാസമോ മാനദണ്ഡമാകരുതെന്നും ഹൈക്കോടതി വ്യക്തമാക്കി.
രക്ഷിതാക്കളുടെ ജാതിയും മതവിശ്വാസവും കണക്കിലെടുക്കാതെ എല്ലാ കുട്ടികളെയും ഇക്കാര്യത്തില്‍ ഒരേപോലെ പരിഗണിക്കണമെന്നും ജസ്റ്റീസ് എ. മുഹമ്മദ് മുഷ്താഖ്, ജസ്റ്റീസ് ഡോ. എ. കൗസര്‍ എടപ്പഗത്ത് എന്നിവരുള്‍പ്പെട്ട ഡിവിഷന് ബെഞ്ച് വ്യക്തമാക്കി.