സിപിഎം പാർട്ടി കോൺഗ്രസ്: പിണറായി വിജയന് ചെയര്‍മാനായി 1001 അംഗ കമ്മിറ്റി രൂപീകരിച്ചു
Tuesday, January 18, 2022 1:19 AM IST
കണ്ണൂർ: ഏപ്രില്‍ ആറു മുതല്‍ പത്തു വരെ കണ്ണൂരിൽ നടക്കുന്ന സിപിഎം 23-ാം പാര്‍ട്ടി കോണ്‍ഗ്രസിന്റെ വിജയത്തിനായി 1001 അംഗ കമ്മിറ്റി രൂപീകരിച്ചു. മുഖ്യമന്ത്രി പിണറായി വിജയനാണ് സ്വാഗതസംഘം ചെയർമാൻ. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ ജനറൽ കൺവീനറും ജില്ലാ സെക്രട്ടറി എം.വി.ജയരാജൻ ട്രഷററുമാണ്.
മറ്റു ഭാരവാഹികൾ: വൈസ് ചെയര്മാന്മാര്-പി. കരുണാകരന്, പി.കെ. ശ്രീമതി, എ. വിജയരാഘവന്, ഇ.പി. ജയരാജന്, എളമരം കരീം, ടി.പത്മനാഭന്, എം. മുകുന്ദന്, പി. കമാല്‍കുട്ടി, കൈതപ്രം ദാമോദരന്‍ നമ്പൂതിരി, സംവിധായകൻ രഞ്ജിത്ത്, സ്വാമി കൃഷ്ണാനന്ദ ഭാരതി, ജമനി ശങ്കരന്, ഇബ്രാഹിം വെങ്ങര, മട്ടന്നൂര്‍ ശങ്കരന്‍കുട്ടി, എന്‍. സുകന്യ, പി.പി. ദിവ്യ, ഡോ. എം. മുഹമ്മദലി, എബി എന്‍. ജോസഫ്, പി.കെ. ശ്യാമള, ഡോ. ബാലകൃഷ്ണ പൊതുവാള്, ഒ.വി. മുസ്തഫ, ഒളിമ്പ്യന്‍ മാനുവല്‍ ഫെഡറിക്, സംവിധായകന് എം. മോഹനന്.
കണ്‍വീനര്‍മാര്‍-എം.വി. ഗോവിന്ദന്, കെ.കെ. ശൈലജ, ടി.പി. രാമകൃഷ്ണന്, ജോണ്‍ ബ്രിട്ടാസ് എംപി, എം.വി. നികേഷ് കുമാര്‍, എം.വി.സരള, കെ.പി.വി. പ്രീത, ഡോ സി.കെ. രാജീവ് നമ്പ്യാര്‍, സി.കെ. വിനീത്, സന്തോഷ് കീഴാറ്റൂര്‍, വിനോദ് നാരായണന്, കെ. വിജയകുമാര്‍, ഡോ. സുമിത നായര്‍. 1001 അംഗ ജനറല്‍ കമ്മിറ്റിയും 251 അംഗ എക്സിക്യൂട്ടീവും 27 സബ്കമ്മിറ്റികളും രൂപീകരിച്ചു.