ഗാ​യ​ക​ന്‍ തോ​പ്പി​ല്‍ ആ​ന്‍റോ അ​ന്ത​രി​ച്ചു
ഗാ​യ​ക​ന്‍ തോ​പ്പി​ല്‍  ആ​ന്‍റോ അ​ന്ത​രി​ച്ചു
Sunday, December 5, 2021 1:10 AM IST
കൊ​​​ച്ചി/​​​ക​​​ള​​​മ​​​ശേ​​​രി: സി​​​നി​​​മ-​​നാ​​​ട​​​ക ഗാ​​​ന​​​ങ്ങ​​​ളി​​ലൂ​​ടെ മ​​​ല​​​യാ​​​ളി​​​ക​​​ളു​​​ടെ​ ഇ​​ഷ്ട​​​ഗാ​​​യ​​​ക​​​നും സം​​​ഗീ​​​ത സം​​​വി​​​ധാ​​​യ​​​ക​​​നു​​​മാ​​​യ തോ​​​പ്പി​​​ല്‍ ആ​​​ന്‍റോ (81) അ​​​ന്ത​​​രി​​​ച്ചു. കൊ​​​ച്ചി ഇ​​​ട​​​പ്പ​​​ള്ളി​​​യി​​​ലെ വ​​​സ​​​തി​​​യി​​​ല്‍ ഇ​​​ന്ന​​​ലെ വൈ​​​കുന്നേരം 5.55 നായിരുന്നു അ​​​ന്ത്യം.

സം​​​സ്‌​​​കാ​​​രം ഇ​​​ന്ന് ഉ​​​ച്ച​​​ക​​ഴി​​ഞ്ഞ് ര​​​ണ്ടി​​​ന് ഇ​​​ട​​​പ്പ​​​ള്ളി സെ​​​ന്‍റ് ജോ​​​ര്‍​ജ് ഫൊ​​​റോ​​​ന പ​​​ള്ളി​​​യി​​​ല്‍. മൃ​​​ത​​​ദേ​​​ഹം ഇ​​​ന്ന് ഉ​​​ച്ച​​യ്​​​ക്ക് 12 മു​​​ത​​​ല്‍ ഒ​​​ന്നുവ​​​രെ ക​​​ള​​​മ​​​ശേ​​​രി മു​​​നിസി​​​പ്പ​​​ല്‍ ടൗ​​​ണ്‍ ഹാ​​​ളി​​​ല്‍ പൊ​​​തു​​​ദ​​​ര്‍​ശ​​​ന​​​ത്തി​​​നു വ​​​യ്ക്കും.

1956-57 കാ​​​ല​​​ഘ​​​ട്ട​​​ത്തി​​​ല്‍ നാ​​​ട​​​ക-പി​​​ന്ന​​​ണി ഗാ​​​ന​​​രം​​​ഗ​​​ത്തേ​​​ക്കു ക​​​ട​​​ന്നു. ഗാ​​​ന​​​മേ​​​ള​​​ക​​​ളി​​​ലും തി​​ള​​ങ്ങി. ഫാദർ ഡാമിയൻ എന്ന ചിത്രത്തിലെ "പി​​​ന്നി​​​ല്‍​നി​​​ന്നു വി​​​ളി​​​ക്കും കു​​​ഞ്ഞാ​​​ടു​​​ക​​​ള്‍ ത​​​ന്‍ വി​​​ളി​​​കേ​​​ള്‍​ക്കാ​​​തെ എ​​​ങ്ങുപോ​​​ണു’ ആണ് ആദ്യ ഗാനം. വീ​​​ണ​​​പൂ​​​വ്, സ്‌​​​നേ​​​ഹം ഒ​​​രു പ്ര​​​വാ​​​ഹം, അ​​​നു​​​ഭ​​​വ​​​ങ്ങ​​​ളേ ന​​​ന്ദി, റാ​​​ഗിം​​​ഗ് തു​​​ട​​​ങ്ങി ഒ​​​ട്ടേ​​​റെ ചി​​​ത്ര​​​ങ്ങ​​​ളി​​​ല്‍ ഗാ​​​ന​​​ങ്ങ​​​ള്‍ ആ​​​ല​​​പി​​​ച്ചു.


"ഹണി ബീ 2' വിലാണ് അവസാനമായി പാടിയത്.ഒ​​​ട്ടേ​​​റെ ഗാ​​​ന​​​ങ്ങ​​​ള്‍​ക്ക് സം​​​ഗീ​​​ത​​​വും നി​​​ര്‍​വ​​​ഹി​​​ച്ചു. ഭാ​​​ര്യ: പ​​​രേ​​​ത​​​യാ​​​യ ട്രീ​​​സ. മ​​​ക്ക​​​ള്‍: മെ​​​റ്റി​​​ല്‍​ഡ സെ​​​ബാ​​​സ്റ്റ്യ​​​ന്‍, പ്രേം ​​​സാ​​​ഗ​​​ര്‍ (ആ​​​ന്‍റി ജോ​​​ര്‍​ജ് ), ഗ്ലാ​​​ന്‍​സി​​​ന്‍, മേ​​​രി​​​ദാ​​​സ്. മ​​​രു​​​മ​​​ക്ക​​​ള്‍: ജോ​​​ളി പ്രേം​​​സാ​​​ഗ​​​ര്‍, ലീ​​​ന ഗ്ലാ​​​ന്‍​സി​​​ന്‍, ബെ​​​റ്റി മേ​​​രി​​​ദാ​​​സ്, പ​​​രേ​​​ത​​​നാ​​​യ സെ​​​ബാ​​​സ്റ്റ്യ​​​ന്‍.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.