ഡാം തുറക്കൽ: ശക്തമായ നടപടി സ്വീകരിക്കണമെന്ന് പി.സി.തോമസ്
Sunday, December 5, 2021 12:07 AM IST
കോട്ടയം: മുന്നറിയിപ്പില്ലാതെ തമിഴ്നാട് മുല്ലപ്പെരിയാർ ഡാം തുറന്നുവിടുന്നതിനെതിരേ ശക്തമായ നടപടി അധികൃതർ സ്വീകരിക്കണമെന്ന് കേരള കോണ്ഗ്രസ് വർക്കിംഗ് ചെയർമാൻ പി.സി. തോമസ്. മുല്ലപ്പെരിയാർ ഡാം സ്വന്തമാക്കാൻ തമിഴ്നാട് നീക്കം നടത്തിയിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യയിലെ ഡാമുകളെ സംബന്ധിച്ചുള്ള മുഴുവൻ വിവരങ്ങളും രേഖപ്പെടുത്തിയിട്ടുള്ള ഒൗദ്യോഗിക രജിസ്റ്ററായ നാഷണൽ രജിസ്റ്റർ ഓഫ് ലാർജ് ഡാംസ് തിരുത്തിയാണു തമിഴ്നാട് മുല്ലപ്പെരിയാർ ഡാം സ്വന്തമാക്കാൻ ശ്രമിച്ചത്. ഇതു സംബന്ധിച്ച് താൻ നിയമ പോരാട്ടം നടത്തിയാണ് കേരളത്തിന് അനുകൂല വിധി നേടിയെടുത്തതെന്നും പി.സി.തോമസ് പറഞ്ഞു.
രജിസ്റ്ററിലെ തെറ്റു തിരുത്തി മുല്ലപ്പെരിയാർ പൂർണമായും കേരള അതിർത്തിയിലും, കേരളത്തിന്റേതുമായി രജിസ്റ്ററിൽ വ്യത്യാസം വരുത്തുകയും ചെയ്തതു. ചരിത്രം എന്നിലൂടെ എന്ന തന്റെ പുസ്തകത്തിലെ 219 മുതൽ 223 വരെ പേജുകളിൽ ഈ കാര്യങ്ങൾ വ്യക്തമായി വിശദീകരിച്ചിട്ടുണ്ടെന്നും പി.സി. തോമസ് പറഞ്ഞു.