ഇടുക്കിയിൽ ജലനിരപ്പ് ഉയരുന്നു
Thursday, November 25, 2021 12:29 AM IST
തൊടുപുഴ: ഇടുക്കി അണക്കെട്ടിൽ ജലനിരപ്പ് വർധിച്ചു. ഇന്നലെ രാത്രി ഏഴിന് ജലനിരപ്പ് 2400.46 അടിയാണ്. നിലവിലെ റൂൾ കർവ് അനുസരിച്ച് 2403 അടി വെള്ളം അണക്കെട്ടിൽ സംഭരിക്കാനാകും.
എന്നാൽ ഓറഞ്ച് അലർട്ട് ലെവലായ 2402 അടിയിലെത്തിയാൽ അണക്കെട്ട് വീണ്ടും തുറന്നേക്കും. തീവ്രമഴയ്ക്കു സാധ്യതയുള്ളതിനാലാണ് പരമാവധി ജലനിരപ്പിലേക്ക് എത്തുന്നതിനു മുന്പ് വെള്ളം തുറന്നുവിടാൻ ആലോചിക്കുന്നത്.