രോഗവ്യാപനം കുറഞ്ഞു; ആരോഗ്യമന്ത്രി
Thursday, October 28, 2021 12:59 AM IST
തിരുവനന്തപുരം: കോവിഡ് വ്യാപനം കുറയുന്ന സാഹചര്യത്തിൽ ദേശീയ ആരോഗ്യ ദൗത്യത്തിൽ (എൻഎച്ച്എം) ആവശ്യത്തിനുള്ള ജീവനക്കാരെ മതിയെന്നു മന്ത്രി വീണാ ജോർജ്. താത്കാലികമായി എടുത്ത കൂടുതൽ ജീവനക്കാരെ നിലനിർത്താനാകില്ലെന്നു എ.സി. മൊയ്തീന്റെ ശ്രദ്ധക്ഷണിക്കലിനു മന്ത്രി മറുപടി പറഞ്ഞു.
സംസ്ഥാനത്താകെ 19,510 പേരെ താത്കാലികമായി നിയമിച്ചു. കേന്ദ്ര സർക്കാർ അനുവദിച്ചിരുന്ന കോവിഡ് മാനേജ്മെന്റ് ഫണ്ടിൽ നിന്നുള്ള വിഹിതം ഉപയോഗിച്ചാണ് ഇവർക്ക് വേതനം നൽകിയത്. കഴിഞ്ഞ ജൂലൈയിൽ ഫണ്ട് തീർന്നു.
തുടർന്ന് മരുന്നും മറ്റുപകരണങ്ങളും വാങ്ങുന്നതിനുള്ള ഫണ്ടിൽ നിന്ന് തുക ലഭ്യമാക്കിയാണ് ഓഗസ്റ്റിലെ ശന്പളം നൽകിയത്. പ്രതിമാസം 35 കോടി രൂപയാണ് ഇതിനായി വേണ്ടിവന്നിരുന്നതെന്നും മന്ത്രി നിയമസഭയെ അറിയിച്ചു.