സ്വകാര്യ ബസുകൾ നവംബർ ഒൻപതു മുതൽ സമരത്തിന്
Wednesday, October 27, 2021 2:05 AM IST
തിരുവനന്തപുരം: അനിയന്ത്രിതമായി ഡീസൽ വിലവർധന ഉണ്ടായിട്ടും ബസ് ചാർജ് വർധിപ്പിക്കാൻ സർക്കാർ തയാറാകുന്നില്ലെന്നാരോപിച്ച് സംസ്ഥാനത്തെ സ്വകാര്യബസുകൾ നവംബർ ഒൻപതു മുതൽ അനിശ്ചിതകാല സമരത്തിലേക്ക്.
മിനിമം ചാർജ് 12 രൂപയാക്കുക, വിദ്യാർഥികളുടെ മിനിമം ചാർജ് ആറു രൂപയാക്കുക, കോവിഡ് കാലം കഴിയുന്നതുവരെ വാഹനനികുതി പൂർണമായും ഒഴിവാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് അനിശ്ചിതകാല സമരം.
ബസ് സർവീസ് നിർത്തിവയ്ക്കേണ്ടി വരുമെന്നു കാണിച്ച് ബസുടമകൾ ഗതാഗതമന്ത്രിക്ക് നോട്ടീസ് നല്കി.