ഫാഷൻ ഗോൾഡ് മാതൃകയിൽ തട്ടിപ്പ്; മുസ്ലിം ലീഗ് മുൻ നേതാവ് അറസ്റ്റിൽ
Wednesday, October 27, 2021 12:15 AM IST
കണ്ണൂർ: ഫാഷൻ ഗോൾഡ് നിക്ഷേപതട്ടിപ്പ് മാതൃകയിൽ കണ്ണൂരിലും തട്ടിപ്പു നടത്തിയ മുസ്ലിം ലീഗ് മുൻ നേതാവ് അറസ്റ്റിൽ.
കണ്ണൂർ ഫോർട്ട് റോഡിലെ സികെ ഗോൾഡ് ആൻഡ് ഡയമണ്ട്സ് ജ്വല്ലറിയിൽ മാർക്കറ്റിംഗ് ജനറൽ മാനേജരായി ജോലിചെയ്തിരുന്ന അത്താഴക്കുന്ന് കേരമ്പേത്ത് വീട്ടിൽ കെ.പി. നൗഷാദി (47)നെയാണ് ഇന്നലെ രാവിലെ കണ്ണൂർ വിമാനത്താവളത്തിൽ കണ്ണൂർ ടൗൺ സിഐ ശ്രീജിത്ത് കൊടേരിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്.
അമ്പതോളം പേരിൽനിന്ന് പണവും സ്വർണവും വാങ്ങി ഇയാൾ വിദേശത്തേക്കു മുങ്ങുകയായിരുന്നു.