മന്ത്രി റിയാസിനെതിരേ സ്പീക്കര്‍ക്കു പരാതി നല്‍കിയെന്ന് കെ. ബാബു
Sunday, October 17, 2021 12:51 AM IST
കൊച്ചി: കരാറുകാരെക്കുറിച്ചു പൊതുമരാമത്തുമന്ത്രി മുഹമ്മദ് റിയാസ് നിയമസഭയില്‍ നടത്തിയ പ്രസ്താവന എംഎല്‍എമാര്‍ അഴിമതിക്കാരാണ് എന്ന രീതിയിലായെന്നു കെ. ബാബു എംഎല്‍എ. നിയമസഭയുടെയും അംഗങ്ങളുടെയും പ്രത്യേക അവകാശങ്ങളുടെ ലംഘനമാണു മന്ത്രി നടത്തിയിട്ടുള്ളത്.
മന്ത്രിക്കെതിരേ അവകാശലംഘനത്തിനു നടപടി സ്വീകരിക്കണമെന്ന് നിയമസഭാ സ്പീക്കറോട് ആവശ്യപ്പെട്ടതായും കെ. ബാബു പത്രസമ്മേളനത്തില്‍ പറഞ്ഞു.