ടി.എം. ജേക്കബിന്റെ ജന്മദിനം കോവിഡ് പ്രതിരോധപ്രവർത്തനങ്ങൾക്കു സമർപ്പിച്ചു കുടുംബം
Friday, September 17, 2021 12:49 AM IST
തിരുവനന്തപുരം: കേരള കോണ്ഗ്രസ് നേതാവും മന്ത്രിയുമായിരുന്ന ടി.എം. ജേക്കബിന്റെ ജന്മദിനം കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് സമർപ്പിച്ചു കുടുംബം. ജേക്കബിന്റെ ജന്മദിനം ഇക്കുറി മഹാമാരിയുടെ വ്യാപനം കണക്കിലെടുത്ത് മാസ്ക്, സാനിറ്റൈസർ, സോപ്പ്, തോർത്ത് എന്നിവ വിതരണം ചെയ്ത് കാരുണ്യദിനമായി ആചരിക്കുകയായിരുന്നു. ഇന്നലെ ആയിരുന്നു ജേക്കബിന്റെ 71- ാം ജന്മദിനം.
സംസ്ഥാനതലത്തിൽ തെരഞ്ഞെടുക്കപ്പെട്ട ബസ് സ്റ്റേഷൻ, റെയിൽവേ സ്റ്റേഷൻ പരിസരങ്ങൾ, മാർക്കറ്റുകൾ, കോളനികൾ എന്നിവിടങ്ങളിൽ ടി.എം.ജേക്കബ് മെമ്മോറിയൽ ട്രസ്റ്റിന്റെ നേതൃത്വത്തിലായിരുന്നു കോവിഡ് പ്രതിരോധ സാമഗ്രികളുടെ വിതരണം. മാനേജിംഗ് ട്രസ്റ്റി ഡെയ്സി ജേക്കബ്, ട്രസ്റ്റിയും മുൻമന്ത്രിയുമായ അനൂപ് ജേക്കബ് എംഎൽഎ, അഡ്വ. അന്പിളി ജേക്കബ് എന്നിവർ നേതൃത്വം നൽകി.