അനന്യകുമാരിയുടെ പങ്കാളിയും ജീവനൊടുക്കി
Saturday, July 24, 2021 12:59 AM IST
കൊച്ചി: ലിംഗമാറ്റ ശസ്ത്രക്രിയയില്‍ പിഴവുണ്ടായെന്നു സ്വകാര്യ ആശുപത്രിക്കെതിരേ ആരോപണം ഉന്നയിച്ചതിനു പിന്നാലെ ആത്മഹത്യചെയ്ത ട്രാന്‍സ്ജെന്‍ഡര്‍ ആക്ടിവിസ്റ്റ് അനന്യകുമാരിയുടെ പങ്കാളിയെ തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തി. തിരുവനന്തപുരം ജഗതി സ്വദേശി ജിജു ഗിരിരാജ് (32) ആണ് ഇന്നലെ വൈകിട്ട് തൈക്കൂടത്തെ സുഹൃത്തിന്റെ വീട്ടില്‍ മരിച്ചത്.
അനന്യയുടെ മരണത്തില്‍ മനംനൊന്ത് ജിജു ആത്മഹത്യ ചെയ്തെന്നാണ് പ്രാഥമിക നിഗമനം.