കെസിവൈഎം മുഖ്യമന്ത്രിക്ക് കത്തയച്ചു
Tuesday, June 15, 2021 12:43 AM IST
കോട്ടയം: ന്യൂനപക്ഷ വിഭാഗമായ ക്രൈസ്തവ സമൂഹത്തിന്റ പിന്നാക്കാവസ്ഥ പഠിക്കുന്നതിന് നിയോഗിച്ച ജെ.ബി. കോശി കമ്മീഷന്റെ പ്രവർത്തനങ്ങൾക്ക് ആവശ്യമായ ഓഫീസ് സൗകര്യവും ഉദ്യോഗസ്ഥരുടെ നിയമനവും വൈകുന്നതിൽ പ്രതിഷേധിച്ചു കെസിവൈഎം സംസ്ഥാന സമിതി മുഖ്യമന്ത്രി പിണറായി വിജയനു കത്തയച്ചു.
ന്യൂനപക്ഷാവകാശങ്ങളെക്കുറിച്ചു പഠിക്കാൻ ജെ.ബി. കോശി കമ്മീഷനെ നിയോഗിച്ചത് അഭിനന്ദനാർഹമാണെങ്കിലും തുടർപ്രവർത്തനങ്ങൾക്ക് ആവശ്യമായ യാതൊരു നടപടിയും സർക്കാരിന്റെ ഭാഗത്തുനിന്നുണ്ടായിട്ടില്ല.
പരാതികൾ സ്വീകരിക്കാൻ തയാറാക്കിയ ഇ മെയിൽ ഐഡി മാത്രമാണ് ഇപ്പോൾ നിലവിലുള്ളത്. പ്രവർത്തന ഫണ്ട് അനുവദിക്കാത്തതിനാൽ ഒരു വർഷത്തേക്കു നിയോഗിച്ച കോശി കമ്മീഷൻ സിറ്റിംഗും പഠനവും തുടങ്ങാനാകാതെ ആറുമാസം പിന്നിടുന്നു. ഇതു സംബന്ധിച്ച് അടിയന്തര നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ടാണു കെസിവൈഎം കത്തയച്ചത്.