രക്തദാന സേനയുമായി ഫിസാറ്റ് എൻജിനിയറിംഗ് കോളജ്
Tuesday, June 15, 2021 12:42 AM IST
അങ്കമാലി: കേരളത്തിലെ എല്ലാ ജില്ലകളിലും രക്തദാന സേനയുടെ കൂട്ടായ്മയുമായി അങ്കമാലി ഫിസാറ്റ് എൻജിനിയറിംഗ് കോളജ്. കേരളത്തിലെ വിവിധ ജില്ലകളിൽ പഠിക്കുന്ന ഫിസാറ്റ് എൻജിനീയറിംഗ് കോളജിലെ വിദ്യാർഥികൾ ജില്ലാ കോ ഓർഡിനേറ്ററുമാരായി പ്രവർത്തിച്ചുകൊണ്ടാണ് ഫിസാറ്റ് ബ്ലഡ് ഡൊണേഴ്സ് സെൽ രൂപീകരിക്കുന്നത്. ഇതിൽ ഫിസാറ്റിലെ വിദ്യാർഥികൾക്ക് പുറമെ പൊതു ജനങ്ങൾക്കും അംഗങ്ങളാകാം. പദ്ധതിയുടെ ഉദ്ഘാടനം റോജി എം. ജോൺ എംഎൽഎ നിർവഹിച്ചു. ചടങ്ങിൽ ചെയർമാൻ ഡോ. പി. അനിത അധ്യക്ഷത വഹിച്ചു.