പിഎസ്സി പരീക്ഷ, അഭിമുഖം മാറ്റി
Tuesday, April 20, 2021 12:34 AM IST
തിരുവനന്തപുരം: കോവിഡ് രോഗ വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ 30 വരെ പിഎസ്സി നടത്താനിരുന്ന എല്ലാ പരീക്ഷകളും സർവീസ് വെരിഫിക്കേഷനും മാറ്റിവച്ചു. ജനുവരിയിലെ വിജ്ഞാപനപ്രകാരം തീരുമാനിച്ച മുഴുവൻ വകുപ്പുതല പരീക്ഷകളും മാറ്റിവച്ചിട്ടുണ്ട്.
ഏപ്രിൽ, മേയ്, ജൂൺ മാസങ്ങളിൽ നടത്താൻ നിശ്ചയിച്ചിരുന്ന എല്ലാ അഭിമുഖങ്ങളും പ്രമാണപരിശോധനയും മാറ്റിവച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.