ജിമ്മി ഫിലിപ്പിന് കെ.പി. ഗോപിനാഥ് സ്മാരക മാധ്യമ അവാർഡ്
Tuesday, March 9, 2021 12:28 AM IST
തൊടുപുഴ: കെ.പി. ഗോപിനാഥ് സ്മാരക പത്രപ്രവർത്തക അവാർഡ് ദീപിക ന്യൂസ് എഡിറ്റർ ജിമ്മി ഫിലിപ്പിന്. 2020 ഡിസംബർ ഒന്നുമുതൽ ആറുവരെ ദീപികയിൽ പ്രസിദ്ധീകരിച്ച ’മരണവലവിരിച്ച് കാൻസർ’ എന്ന പരന്പരയ്ക്കാണ് അവാർഡ്. 10,001 രൂപയും ഫലകവും പ്രശസ്തി പത്രവും അടങ്ങുന്നതാണു പുരസ്കാരം. അവാർഡ്ദാനവും കെ.പി. ഗോപിനാഥ് അനുസ്മരണവും 11നു രാവിലെ 10.30 ന് പ്രസ് ക്ലബ് ഹാളിൽ നടക്കും.
നഗരസഭ ചെയർമാൻ സനീഷ് ജോർജ് ഉദ്ഘാടനവും അവാർഡുദാനവും നിർവഹിക്കും. പ്രസ്ക്ലബ് പ്രസിഡന്റ് എം.എൻ. സുരേഷ് അധ്യക്ഷത വഹിക്കും. പത്രപ്രവർത്തക യൂണിയൻ സംസ്ഥാന സെക്രട്ടറി ഇ.പി. സുഭാഷ് മുഖ്യപ്രഭാഷണം നടത്തും. മുതിർന്ന പത്രപ്രവർത്തകൻ ശശിധരൻ കണ്ടത്തിൽ അനുസ്മരണ പ്രഭാഷണം നടത്തും. പ്രസ്ക്ലബ് സെക്രട്ടറി വിനോദ് കണ്ണോളി സ്വാഗതവും ട്രഷറർ സി. സമീർ നന്ദിയും പറയും.