കെ.സി. അബുവും സി.വി. ബാലചന്ദ്രനും കെപിസിസി വക്താക്കൾ
Monday, March 8, 2021 1:20 AM IST
തിരുവനന്തപുരം: ഇടഞ്ഞുനിന്ന മുൻ കോഴിക്കോട്, പാലക്കാട് ഡിസിസി അധ്യക്ഷൻമാരായ കെ.സി.അബു, സി.വി. ബാലചന്ദ്രൻ എന്നിവരെ കെപിസിസിയുടെ ഔദ്യോഗിക വക്താക്കളായി നിയമിച്ചു.
കഴിഞ്ഞ ദിവസം കെ പിസിസി വർക്കിംഗ് പ്രസിഡന്റ് കെ. സുധാകരൻ, ബാലചന്ദ്രനെ സന്ദർശിച്ച് ചർച്ച നടത്തിയിരുന്നു. ഇതിനു പിന്നാലെയാണ് ഇരുവരെയും കെപിസിസിയുടെ ഔദ്യോഗിക വക്താക്കളായി നിയമിച്ചതായി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ അറിയിച്ചത്.