എൽഡിഎഫ് ജാഥാ ക്യാപ്റ്റൻ ബിനോയ് വിശ്വത്തിന് കോവിഡ്
Sunday, February 28, 2021 12:52 AM IST
തിരുവനന്തപുരം: എൽഡിഎഫിന്റെ വികസന മുന്നേറ്റ ജാഥയുടെ തെക്കൻ മേഖലാ ക്യാപ്റ്റനും സിപിഐ നേതാവുമായ ബിനോയ് വിശ്വം എംപിക്ക് കോവിഡ് സ്ഥിരീകരിച്ചു. ജാഥ വെള്ളിയാഴ്ച തിരുവനന്തപുരത്തു സമാപിച്ചതിനു പിന്നാലെ നടത്തിയ പരിശോധനയിലാണ് കോവിഡ് സ്ഥിരീകരിച്ചത്. അദ്ദേഹത്തെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.
ജാഥയുടെ സമാപന സമ്മേളന വേദിയിൽ മുഖ്യമന്ത്രി പിണറായി വിജയൻ അടക്കമുള്ളവർ ബിനോയ് വിശ്വവുമായി വേദി പങ്കിട്ടിരുന്നു. മുഖ്യമന്ത്രി ക്വാറന്റൈനിൽ പോകുമോ എന്ന് അദ്ദേഹത്തിന്റെ ഓഫീസ് വ്യക്തമാക്കിയിട്ടില്ല. കോവിഡ് പോസിറ്റീവായ വിവരം ബിനോയ് വിശ്വം തന്നെയാണു സോഷ്യൽ മീഡിയ വഴി പങ്കിട്ടത്.