അസി.പ്രഫസർ നിയമനം: ഗവർണർക്കു പരാതി
Tuesday, January 26, 2021 12:42 AM IST
തിരുവനന്തപുരം: എ.എൻ.ഷംസീർ എംഎൽഎയുടെ ഭാര്യ ഷഹാലയെ കാലിക്കറ്റ് സർവകലാശാലയിൽ അസിസ്റ്റന്റ് പ്രഫസർ ആയി നിയമിച്ചതിനെതിരേ ഗവർണർക്കു പരാതി.
സേവ് യൂണിവേഴ്സിറ്റി കാന്പയിൻ കമ്മിറ്റി ചെയർമാൻ ആർ.എസ്.ശശികുമാറും സെക്രട്ടറി എം.ഷാജിർഖാനുമാണ് ഗവർണർക്കു പരാതി നൽകിയത്. ഷംസീറിന്റെ ഭാര്യയെ അസിസ്റ്റന്റ് പ്രഫസർ ആയി നിയമിക്കുന്നതിനു 10 വർഷം മുൻപ് കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ നിന്നു വിരമിച്ച ഷഹാലയുടെ അധ്യാപകനെ ഇന്റർവ്യൂ ബോർഡിൽ ഉൾപ്പെടുത്തിയതായി പരാതിയിൽ പറയുന്നു.