ഫാ. ബോബൻ കൊല്ലപ്പള്ളിൽ മിഷനറീസ് ഓഫ് കംപാഷൻ സുപ്പീരിയർ ജനറൽ
Tuesday, January 19, 2021 12:44 AM IST
പാലാ: ഹൈദരാബാദ് ആസ്ഥാനമായ മിഷനറീസ് ഓഫ് കംപാഷൻ സന്യാസസമൂഹത്തിന്റെ സുപ്പീരിയർ ജനറലായി ഫാ. ബോബൻ കൊല്ലപ്പള്ളിലിനെ തെരഞ്ഞെടുത്തു. ഫാ. മനോജ് ഐക്കരപ്പറന്പിൽ (അസി. സുപ്പീരിയർ ജനറൽ), ഫാ. പ്രീസ്റ്റലി കൊച്ചുപറന്പിൽ (ട്രഷറർ ജനറാൾ), ഫാ. ജോർജ് ഫെർണാണ്ടസ് (ഓഡിറ്റർ ജനറാൾ), ഫാ. മരിയ ലൂയിസ്, ഫാ. ജോഷി നെച്ചിമ്യാലിൽ, ഫാ. തോമസ് അസീസ് എന്നിവർ കൗണ്‍സിൽ മെംബേഴ്സായും തെരഞ്ഞെടുക്കപ്പെട്ടു.
കുടക്കച്ചിറ ഡിവൈൻ മേഴ്സി ധ്യാനകേന്ദ്രം ആൻഡ് ഓൾഡ് എയ്ജ് ഹോം, പ്രശാന്തി നിലയം ഓൾഡ് എയ്ജ് ഹോം കുമരകം, മേരി ബാപ്റ്റിസ്റ്റ് ഹെർബൽ ക്യൂർ കാൻസർ ഹോസ്പിറ്റൽ പാണത്തൂർ, മിഷനറീസ് ഓഫ് കംപാഷൻ മൈനർ സെമിനാരി ആൻഡ് ഓൾഡ് എയ്ജ് ഹോം കൊഴിഞ്ഞാംപാറ പാലക്കാട് തുടങ്ങിയവ കേരളത്തിലെ വിവിധ സേവനകേന്ദ്രങ്ങളാണ്. ആന്ധ്രപ്രദേശിലെ ഏലൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഹെറാൾഡ്സ് ഓഫ് ഗുഡ് ന്യൂസ്, സിസ്റ്റേഴ്സ് ഓഫ് ഗുഡ് ന്യൂസ് എന്നിവ സഹോദരസന്യാസ സഭകളാണ്. ഫാ. ബോബൻ പാലാ രൂപതയിലെ കൂടല്ലൂർ സെന്റ് ജോസഫ് പള്ളി ഇടവകാംഗമാണ്.