സ്വർണക്കടത്ത്: റബിന്‍സിനെ കസ്റ്റഡിയില്‍ വിട്ടു
Tuesday, January 19, 2021 12:44 AM IST
കൊച്ചി: നയതന്ത്ര ബാഗേജില്‍ സ്വര്‍ണം കടത്തിയ കേസിലെ 18-ാം പ്രതി റബിന്‍സ് കെ. ഹമീദിനെ 10 ദിവസത്തേക്ക് കസ്റ്റംസ് കസ്റ്റഡിയില്‍ വിട്ടു. നയതന്ത്ര ബാഗേജ് ഉപയോഗിച്ച് സ്വര്‍ണം കടത്താമെന്ന് ആസൂത്രണം നടത്തിയവരില്‍ പ്രധാനിയാണെന്നാണ് ആരോപണം. അഡീ. ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് (സാമ്പത്തിക കുറ്റകൃത്യങ്ങള്‍) കോടതിയാണ് കസ്റ്റംസിന്റെ കസ്റ്റഡിയില്‍ ചോദ്യം ചെയ്യലിനു വിട്ടത്. സ്വര്‍ണക്കടത്തില്‍ എന്‍ഐഎ രജിസ്റ്റര്‍ ചെയ്ത യുഎപിഎ കേസില്‍ ഇയാൾ 10-ാം പ്രതിയാണ്. മൂവാറ്റുപുഴ സ്വദേശിയായ പ്രതി ഇപ്പോള്‍ വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലാണ്.