ബാർ കോഴ ആരോപണത്തിനു പിന്നിൽ രാഷ്ട്രീയ ലക്ഷ്യം: പി.സി.ജോർജ്
Saturday, November 28, 2020 1:02 AM IST
പത്തനംതിട്ട: രമേശ് ചെന്നിത്തലയെ ലക്ഷ്യം വച്ചാകാം ബിജു രമേശ് ബാർ കോഴയുമായി ബന്ധപ്പെട്ട് ആരോപണങ്ങൾ ഇപ്പോൾ ഉന്നയിച്ചിരിക്കുന്നതെന്ന് ജനപക്ഷം ചെയർമാൻ പി.സി. ജോർജ് . ചില രാഷ്ട്രീയ ലക്ഷ്യങ്ങൾ ഇതിനു പിന്നിലുണ്ട്.
ജോസ് കെ. മാണിയെ കൊണ്ട് എൽഡിഎഫിനു പ്രയോജനം ഉണ്ടാകാമെങ്കിലും കമ്മ്യൂണിസിറ്റുകാർ ആരും അദ്ദേഹത്തിന്റെ പാർട്ടിക്കു വോട്ടു ചെയ്യില്ലെന്നും പി.സി. ജോർജ് പറഞ്ഞു. ജനപക്ഷത്തിന് സ്ഥാനാർഥികൾ ഇല്ലാത്ത സ്ഥലങ്ങളിൽ പൊതുപ്രവർത്തന പാരന്പര്യമുള്ളവരെ നോക്കി വോട്ടു ചെയ്യും. അടുത്ത നിയമസഭ തെരഞ്ഞെടുപ്പിൽ നിലവിലെ ഒരു മുന്നണിയുമായും ബന്ധമില്ലാത്ത നയസമീപനമായിരിക്കും ജനപക്ഷത്തിന്റേതെന്നും പി.സി. ജോർജ് പറഞ്ഞു.