ഹരിതചട്ടം പാലിക്കണം
Wednesday, November 25, 2020 11:08 PM IST
തിരുവനന്തപുരം: തദ്ദേശ തെഞ്ഞെടുപ്പിൽ ഹരിതചട്ടം കർശനമായി പാലിക്കണമെന്ന സംസ്ഥാന തെഞ്ഞെടുപ്പ് കമ്മീഷന്റെ സർക്കുലർ അംഗീകരിച്ച് ഹൈക്കോടതി പുറപ്പെടുവിച്ച ഉത്തരവ് കമ്മീഷൻ പോലീസ് മേധാവിക്കും ജില്ലാ കളക്ടർമാർക്കും കൈമാറി.
ജസ്റ്റീസ് ദേവൻ രാമചന്ദ്രന്റെ ഉത്തരവിൽ നിർദേ ശിച്ചിരിക്കുന്നത് പ്രകാരം തദ്ദേശ തെഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ ഹരിത ചട്ടം കർശനമായി പാലിക്കുന്നുണ്ടെ ന്ന് സംസ്ഥാന പോലീസ് മേധാവിയും ജില്ലാ കളക്ടർമാരും ഉറപ്പുവരുത്തേണ്ടതാണെന്നും സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണർ നിർദേശിച്ചു.