മൃതദേഹത്തിനു കാവിലിരിക്കുന്നതുപോലെ നെൽകർഷകർ; സർക്കാർ കണ്ണു തുറക്കണമെന്ന് ഉമ്മൻ ചാണ്ടി
Tuesday, October 27, 2020 1:15 AM IST
തിരുവനന്തപുരം: നെല്ലു സംഭരണം പാടേ പൊളിഞ്ഞതുമൂലം ദുരിതത്തിലായ നെൽകർഷകർ കുട്ടനാട്ടും പാലക്കാട്ടും നെല്ലു കൂട്ടിയിട്ട് മൃതദേഹത്തിനു കാവലിരിക്കുന്നപോലെ തകർന്നിരിക്കുകയാണെന്നു മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി.
കർഷകരുടെ ദുരിതം പരിഹരിക്കാൻ സർക്കാർ കണ്ണുതുറക്കണം. കോവിഡിന്റെ നിയന്ത്രണങ്ങളും കനത്ത മഴയും മറികടന്നു കൊയ്ത്തു നടത്തിയെങ്കിലും സർക്കാരിന്റെ സംഭരണം നടക്കുന്നില്ല. 15 വർഷമായി നെല്ലു സംഭരിക്കാൻ സർക്കാർ സപ്ലൈകോ വഴി ഏർപ്പെടുത്തിയിരുന്ന സംവിധാനം കർഷകരെ അറിയിക്കാതെ മാറ്റി സഹകരണ സംഘങ്ങളെ ഏല്പിച്ചതാണ് ഇപ്പോഴത്തെ പ്രതിസന്ധിയുടെ കാരണമെന്നും ഉമ്മൻ ചാണ്ടി കൂട്ടിച്ചേർത്തു.