ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം; കനത്ത മഴയ്ക്ക് സാധ്യത
Wednesday, October 21, 2020 1:34 AM IST
തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ മേഖല രൂപപ്പെട്ടതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. അടുത്ത 48 മണിക്കൂറിൽ ഇത് ന്യൂനമർദമായി മാറാനും വടക്കു കിഴക്കൻ ദിശയിലേക്ക് സഞ്ചരിക്കാനും സാധ്യതയുണ്ടെന്നാണ് വിലയിരുത്തൽ.
ന്യൂനമർദം ശക്തിപ്പെട്ടാൽ വടക്കൻ കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ബംഗാൾ ഉൾക്കടലിൽ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റ് വീശാൻ സാധ്യതയുള്ളതിനാൽ മീൻപിടിത്തക്കാർ ഈ ഭാഗങ്ങളിലേക്കു പോകരുതെന്നും മുന്നറിയിപ്പുണ്ട്.അതേസമയം സംസ്ഥാനത്ത് ഇന്നലെയും വ്യാപകമായി മഴ പെയ്തു.