കാർഷിക ബില്ലുകൾ പിൻവലിക്കണം: ഡോ. എൻ. ജയരാജ് എംഎൽഎ
Friday, September 25, 2020 1:10 AM IST
കോട്ടയം: കാർഷിക മേഖലയെ കോർപറേറ്റുകൾക്കു തീറെഴുതുന്ന കാർഷികദ്രോഹബില്ലുകൾ പിൻവലിക്കണമെന്ന് ഡോ. എൻ. ജയരാജ് എംഎൽഎ. കർഷകവിരുദ്ധ കാർഷിക ബില്ലിനെതിരെ കേരള കോണ്ഗ്രസ് എം ജോസ് വിഭാഗം സംസ്ഥാനവ്യാപകമായി നടത്തുന്ന പ്രക്ഷോഭത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം കോട്ടയം ഹെഡ്പോസ്റ്റോഫീസ് പടിക്കൽ നിർവഹിക്കുകയായിരുന്നു അദ്ദേഹം.
ജില്ലാ പ്രസിഡന്റ് സണ്ണി തെക്കേടം അധ്യക്ഷത വഹിച്ചു. സ്റ്റീഫൻ ജോർജ്, ജോബ് മൈക്കിൾ, വിജി എം. തോമസ്, ജോസഫ് ചാമക്കാല, സാജൻ തൊടുക, രാജേഷ് വാളിപ്ലാക്കൻ, ജോസ് പുത്തൻകാലാ, നിർമല ജിമ്മി, ഫിലിപ്പ് കുഴികുളം, സെബാസ്റ്റ്യൻ കുളത്തുങ്കൽ, സിറിയക്ക് ചാഴികാടൻ, ഔസേപ്പച്ചൻ വാളിപ്ലാക്കൽ, പ്രദീപ് വലിയപറന്പിൽ, ബിനു ചെങ്ങളം, സഖറിയാസ് കുതിരവേലി, പി.എം. മാത്യു ഉഴവൂർ, ലാലിച്ചൻ കുന്നിപ്പറന്പിൽ, ജോസ് ഇടവഴിക്കൻ, മാത്തുക്കുട്ടി ഞായർകുളം, തോമസ് അരയത്ത്, ബിജു കുന്നേപ്പറന്പൻ തുടങ്ങിയവർ പങ്കെടുത്തു.