വിശ്വശാന്തിക്കായി 27ന് പ്രാര്‍ഥനാദിനം ആചരിക്കും
Friday, September 25, 2020 1:10 AM IST
കൊച്ചി: മാതാ അമൃതാനന്ദമയിയുടെ ജന്മദിനമായ 27നു വിശ്വശാന്തിക്കും സമസ്ത ജീവജാലങ്ങളുടെ ക്ഷേമത്തിനും ആരോഗ്യത്തിനും വേണ്ടി ഒരുലോകം ഒരു പ്രാര്‍ഥനയായി സാധനാദിനമായി ആചരിക്കാന്‍ തീരുമാനം. ഐക്യരാഷ്ട്രസഭയില്‍ അംഗങ്ങളായ 193 രാജ്യങ്ങളിലുള്ള മാതാ അമൃതാനന്ദമയിയുടെ അനുയായികള്‍ രാവിലെ ആറുമുതല്‍ ഉച്ചയ്ക്ക് ഒന്നുവരെ ആധ്യാത്മികസാധനകള്‍ അനുഷ്ഠിക്കുമെന്ന് അമൃതാനന്ദമയി മഠം ഉപാധ്യക്ഷന്‍ സ്വാമി അമൃതസ്വരൂപാനന്ദപുരി പറഞ്ഞു.
കോവിഡ് മഹാവ്യാധിയുടെയും പ്രകൃതിക്ഷോഭങ്ങളുടെയും വിഷമസാഹചര്യത്തിന്റെ പശ്ചാത്തലത്തില്‍ ആഘോഷപരിപാടികൾ ഒഴിവാക്കിയിട്ടുണ്ട്.