സഭാ തർക്കം: യോഗം അടുത്ത മാസം അഞ്ചിന്
Wednesday, September 23, 2020 12:27 AM IST
തിരുവനന്തപുരം: ഓർത്തഡോക്സ്, യാക്കോബായ സഭാ തർക്കത്തിൽ മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിൽ വീണ്ടും ചർച്ച. അടുത്ത മാസം അഞ്ചിന് ഉച്ചകഴിഞ്ഞ് മൂന്നിന് തിരുവനന്തപുരത്താണ് ചർച്ച.
കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയൻ സഭാ പ്രതിനിധികളുമായി പ്രത്യേകം പ്രത്യേകം ചർച്ച നടത്തിയിരുന്നു. ഇതിന്റെ തുടർച്ചയായി ഇരു വിഭാഗങ്ങളെയും ഒരുമിച്ചിരുത്തി ചർച്ച നടത്തി സമവായ ശ്രമത്തിനാണ് നീക്കം.