പിഎസ്സി പരീക്ഷാ കേന്ദ്രത്തിൽ മാറ്റം
Saturday, September 19, 2020 12:46 AM IST
കോട്ടയം: ഹാർബർ എൻജിനിയറിംഗ് വകുപ്പിൽ ഓവർസിയർ ഗ്രേഡ് വണ്‍/ഡ്രാഫ്റ്റ്സ് മാൻ ഗ്രേഡ് വണ്‍ (സിവിൽ), പട്ടികജാതി-പട്ടിക വർഗ വികസന കോർപ്പറേഷനിൽ ട്രേയ്സർ, പട്ടിക ജാതി വികസന വകുപ്പിൽ ട്രെയിനിംഗ് ഇൻസ്ട്രക്ടർ (ഡ്രാഫ്റ്റ്സ്മാൻ സിവിൽ) തുടങ്ങിയ ഒന്‍പതു പരീക്ഷകൾക്ക് 24നു തൃക്കൊടിത്താനം സർക്കാർ വിഎച്ച്എസ്എസിൽ പ്രവേശനം അനുവദിച്ചിരുന്ന 117023 മുതൽ 117222 വരെ രജിസ്റ്റർ നന്പരിൽപ്പെട്ടവരുടെ പരീക്ഷാ കേന്ദ്രം നാട്ടകം ഗവണ്മെന്റ് കോളജിലേക്ക് മാറ്റിയതായി പിഎസ്സി ജില്ലാ ഓഫീസർ അറിയിച്ചു.
അഡ്മിഷൻ ടിക്കറ്റ്, അസൽ തിരിച്ചറിയൽ രേഖ എന്നിവ സഹിതം രാവിലെ 10ന് ഉദ്യോഗാർഥികൾ പുതിയ പരീക്ഷാ കേന്ദ്രത്തിൽ എത്തണം.