റെസ്ലിംഗ് താരം ഷോക്കേറ്റു മരിച്ചു
Saturday, September 19, 2020 12:46 AM IST
പള്ളുരുത്തി: പെരുന്പടപ്പിൽ റെസ്ലിംഗ് താരം ഷോക്കേറ്റു മരിച്ചു. പരോടത്ത് വീട്ടിൽ പരേതനായ ജോസഫിന്റെ മകൻ നിഖിൽ (21) ആണ് ഷോക്കേറ്റു മരിച്ചത്. വ്യാഴാഴ്ച രാത്രിയാണ് സംഭവം. സുഹൃത്തിന്റെ വീട്ടിൽ വെൽഡിംഗ് പണിക്കിടെയാണ് അപകടം ഉണ്ടായത്. റെസ്ലിംഗ് മത്സരത്തിൽ ദേശീയ, സംസ്ഥാന ചാന്പ്യൻഷിപ്പുകൾ നേടിയിട്ടുണ്ട്. മഹാരാജാസ് കോളജിൽ മൂന്നാംവർഷ ഡിഗ്രി വിദ്യാർഥിയാണ്. സംസ്കാരം നടത്തി. മാതാവ്: മേരി ജോസഫ്. സഹോദരങ്ങൾ: മെബിൻ, അമൽ.