ഹൃദയങ്ങളിൽ നിറഞ്ഞുനിന്ന വ്യക്തിത്വം: കർദിനാൾ മാർ ജോർജ് ആലഞ്ചേരി
Friday, September 18, 2020 12:47 AM IST
കോട്ടയം: മലയാളികളുടെ ഹൃദയങ്ങളിൽ നിറഞ്ഞു നിൽക്കുന്ന വ്യക്തിത്വത്തിന് ഉടമയാണ് ഉമ്മൻ ചാണ്ടിയെന്നു സീറോ മലബാർ സഭ മേജർ ആർച്ച ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി.
ആഴമായ ദൈവവിശ്വാസത്തിനുടമയാണ് അദ്ദേഹം. തന്റെ ദൈവ വിശ്വാസം പ്രഘോഷിക്കുവാനും അദ്ദേഹത്തിനു മടിയില്ല. ദൈവത്തിൽ അടിയുറച്ചു വിശ്വസിച്ച് ജനങ്ങൾക്കു സേവനം ചെയ്യാനാണ് അദ്ദേഹം ഇറങ്ങിത്തിരിക്കുന്നത്. അതുകൊണ്ടാണ് അടിപതറാതെ ഇപ്പോഴും ജനസേവനം തുടരുന്നതും ഇനിയുള്ള വർഷങ്ങളിൽ തുടരാൻ ഇടയാകുന്നതെന്നും കർദിനാൾ പറഞ്ഞു.