എംജി സർവകലാശാല പഠനവകുപ്പുകളിൽ പിജി: ഈ വർഷം പ്രവേശന പരീക്ഷ ഒഴിവാക്കി, മാർക്ക് അടിസ്ഥാനം
Thursday, August 13, 2020 12:19 AM IST
കോട്ടയം: എംജി സർവക ലാശാല കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ സർവകലാശാല പഠനവകുപ്പുകളിലെയും ഇന്റർ സ്കൂൾ സെന്ററിലെയും പിജി പ്രവേശനത്തിനു നടത്താൻ നിശ്ചയിച്ചിരുന്ന പൊതുപ്രവേശന പരീക്ഷ (കാറ്റ് 2020) ഒഴിവാക്കി. പകരം യോഗ്യത പരീക്ഷയുടെ മാർക്ക് മാനദണ്ഡമാക്കി പ്രവേശനം നടത്തും.
ക്യാറ്റ് 2020 ന് അപേക്ഷിച്ചവർ യോഗ്യത പരീക്ഷയ്ക്ക് ലഭിച്ച മാർക്ക്, അനുബന്ധ വിവരങ്ങൾ എന്നിവ ഓണ്‍ലൈനായി സമർപ്പിക്കേണ്ട തീയതി, വെബ്സൈറ്റ് വിലാസം എന്നിവ പിന്നീട് ക്യാപ് വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കും.