വോട്ടർപട്ടിക: വ്യാജവാർത്തകൾ പ്രചരിപ്പിക്കുന്നതായി മുഖ്യമന്ത്രി
Wednesday, August 12, 2020 12:25 AM IST
തിരുവനന്തപുരം: വോട്ടർപട്ടികയിൽ പേര് ചേർക്കാനുളള സൈറ്റ് ഓപ്പണ്‍ ആയിട്ടുണ്ടെന്ന പേരിൽ വ്യാജപ്രചരണം നടക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ. നിലവിലുളള വോട്ടർമാരുടെ ലിസ്റ്റ് കാണുന്നതിനുളള ലിങ്ക് ആണ് തെറ്റിദ്ധാരണ ഉണ്ടാക്കി പ്രചരിപ്പിക്കുന്നത്. തെരഞ്ഞെടുപ്പ് കമ്മീഷൻ ഇതു തെറ്റാണെന്നു സ്ഥിരീകരിച്ചിട്ടുണ്ട്. തെറ്റായ പ്രചാരണങ്ങൾക്കെതിരെ നിയമനടപടികളുണ്ടാകുമെന്നു മുഖ്യമന്ത്രി പറഞ്ഞു.