ദുബായിലേക്കു വനിതാ നഴ്സുമാർ
Wednesday, August 5, 2020 12:05 AM IST
തിരുവനന്തപുരം: കേരള സർക്കാർ സ്ഥാപനമായ ഒഡെപെക് മുഖേന ദുബായിലെ പ്രമുഖ ആശുപത്രിയിലേക്ക് വനിതാ ബിഎസ്സി നഴ്സുമാരെ തെരഞ്ഞെടുക്കുന്നു. ലേബർ റൂമിൽ രണ്ടു വർഷത്തിൽ കുറയാത്ത പ്രവൃത്തിപരിചയമുള്ള ഡിഎച്ച്എ പാസായ ഉദ്യോഗാർഥികൾ ബയോഡാറ്റ [email protected] എന്ന മെയിലിലേക്ക് ഏഴിനകം അയയ്ക്കേണ്ടതാണ്. വിശദവിവരങ്ങൾക്കു www.odepc.kerala.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക. ഫോണ്: 0471-2329440/41/42.