കോവിഡ് ടാസ്ക് ഫോഴ്സ് : സേവന സജ്ജരായി കെസിവൈഎം വോളണ്ടിയർമാർ
Tuesday, August 4, 2020 12:20 AM IST
കോട്ടയം: കോവിഡ് മരണങ്ങൾ വർധിച്ചുവരുന്ന സാഹചര്യത്തിൽ കെസിവൈഎം സംസ്ഥാനസമിതിയുടെ ആഭിമുഖ്യത്തിൽ ആരംഭിച്ച ടാസ്ക് ഫോഴ്സ് ടീമിന്റെ ഭാഗമായി മരണാനന്തര ശുശ്രൂഷയ്ക്കുവേണ്ടി എല്ലാ രൂപതകളിലും വോളണ്ടിയർമാരെ സജ്ജമാക്കി.
വോളണ്ടിയർമാർക്കുള്ള പിപിഇ കിറ്റുകളുടെ വിതരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം കെസിബിസി യൂത്ത് കമ്മീഷൻ വൈസ്ചെയർമാൻ ബിഷപ് യൂഹാനോൻ മാർ തെയോഡോഷ്യസ് നിർവഹിച്ചു. സംസ്ഥാനപ്രസിഡന്റ് ബിജോ പി. ബാബു അധ്യക്ഷത വഹിച്ചു.
കാരിത്താസ് ഇന്ത്യയുടെ സഹകരണത്തോടെയാണ് സംസ്ഥാന വ്യാപകമായി പിപിഇ കിറ്റുകൾ വിതരണം ചെയ്യുന്നത്.
സംസ്ഥാന ഡയറക്ടർ ഫാ. സ്റ്റീഫൻ തോമസ് ചാലക്കര, ജനറൽ സെക്രട്ടറി ക്രിസ്റ്റി ചക്കാലയ്ക്കൽ, വൈസ്പ്രസിഡന്റ് ജെയ്സണ് ചക്കേടത്ത്, സെക്രട്ടറി അനൂപ് പുന്നപ്പുഴ, ഫാ. കുര്യാക്കോസ് കറുത്തേടത്ത്, ഫാ. ജോർജ് കോച്ചേരി, ആൽബിൻ എന്നിവർ പ്രസംഗിച്ചു.