ട്രഷറിയിലെ രണ്ടുകോടി രൂപയുടെ തട്ടിപ്പ്: ഉന്നതതല അന്വേഷണം
Monday, August 3, 2020 12:57 AM IST
തിരുവനന്തപുരം: വഞ്ചിയൂർ സബ് ട്രഷറിയിൽനിന്നു രണ്ടു കോടി രൂപ തട്ടിയെടുത്ത സംഭവത്തിൽ സർക്കാർ ഉന്നതതല അന്വേഷണത്തിന് ഉത്തരവിട്ടു. ധനകാര്യ സെക്രട്ടറിയോട് അന്വേഷിച്ച് റിപ്പോർട്ട് നൽകുന്നതിനാണ് ധനമന്ത്രി ഡോ.ടി.എം. തോമസ് ഐസക് ഉത്തരവിട്ടത്. അതീവഗൗരവമായാണ് സർക്കാർ ഈ സംഭവത്തെ കാണുന്നതെന്ന് അദ്ദേഹം പറഞ്ഞു. സർക്കാരിനുണ്ടായ നഷ്ടം ഇവരിൽനിന്ന് ഈടാക്കും.
മേയ് 31നു റിട്ടയർ ചെയ്ത ട്രഷറി ഓഫീസറുടെ പാസ്വേ ഡ് ഉപയോഗിച്ചാണ് പണം തിരിമറിയിൽ അപ്രൂവൽ നൽകിയത്. ട്രഷറി ജീവനക്കാർ റിട്ടയർ ചെയ്യുന്പോൾ അവരുടെ യൂസർ ഐഡിയും പാസ്വേഡും ഡീആക്ടിവേറ്റ് ചെയ്യണമെന്നാണ് ചട്ടം. ഇതു പാലിക്കാത്തവർക്കെതിരേ നടപടിയുണ്ടാകും. സമാന സംഭവങ്ങൾ വേറെയുണ്ടോ എന്നും പരിശോധിക്കുമെന്ന് മന്ത്രി പറഞ്ഞു.