മന്ത്രിസഭാ യോഗം നടക്കുന്നതിനിടെ സെക്രട്ടേറിയറ്റിൽ കയറി യൂത്ത് കോണ്. പ്രതിഷേധം
Thursday, July 16, 2020 1:23 AM IST
തിരുവനന്തപുരം : സ്വർണക്കടത്തു കേസിൽ പ്രതികളെ സംരക്ഷിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയൻ രാജിവയ്ക്കണമെന്നാവശ്യപ്പെട്ടു യൂത്ത് കോണ്ഗ്രസ് പ്രവർത്തകർ സെക്രട്ടേറിയറ്റിൽ കയറി പ്രതിഷേധിച്ചു.
ഇന്നലെ മന്ത്രിസഭായോഗം നടക്കുന്നതിനിടെയാണു പ്രവർത്തകർ പ്രതിഷേധവുമായി സെക്രട്ടേറിയറ്റിലെ മുഖ്യമന്ത്രിയുടെ ഓഫീസിനടുത്തെത്തിയത്. പ്രവർത്തകരെ പിന്നീടു പോലീസ് അറസ്റ്റു ചെയ്തു നീക്കി. പോലീസിന്റെ സുരക്ഷാ വലയം മറി കടന്നാണ് യൂത്ത് കോണ്ഗ്രസ് പ്രവർത്തകർ സെക്രട്ടേറിയറ്റിൽ കയറിയത്.
സെക്രട്ടേറിയറ്റിലെ നോർത്തു ബ്ലോക്കിലെ ട്രഷറിക്ക് സമീപം ഉള്ള മതിൽ ചാടി കടന്നാണു യൂത്ത് കോണ്ഗ്രസ് പ്രവർത്തകർ സൗത്ത് ബ്ലോക്കിലെ മുഖ്യമന്ത്രിയുടെ ഓഫീസിനു മുന്നിൽ പ്രതിഷേധവുമായി എത്തിയത്. പ്രവർത്തകരും പോലീസും തമ്മിൽ ഏറെ നേരം ഉന്തുംതള്ളും നടന്നു.