’പഠനവൈകല്യവും ബോധനരീതികളും ’വെബിനാർ ഇന്ന്
Wednesday, July 15, 2020 11:29 PM IST
അതിരന്പുഴ: എംജി യൂണിവേഴ്സിറ്റി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് റിസർച്ച് ഇൻ ലേണിംഗ് ഡിസെബിലിറ്റീസും സ്കൂൾ ഓഫ് ബിഹേവിയറൽ സയൻസസും മൂത്തകുന്നം എസ്എൻഎം ട്രെയിനിംഗ് കോളജും സംയുക്തമായി ’പഠനവൈകല്യവും ബോധനരീതികളും’ എന്ന വിഷയത്തിൽ സംഘടിപ്പിക്കുന്ന വെബിനാർ ഇന്ന് നടക്കും.
രാവിലെ 11ന് ഐആർഎൽഡി ഡയറക്ടർ ഡോ. കെ.എം. മുസ്തഫ വിഷയം അവതരിപ്പിക്കും. ബിഹേവിയറൽ സയൻസസ് ഡയറക്ടർ പ്രഫ. രാജീവ് കുമാർ, എസ്എൻഎം കോളജ് പ്രിൻസിപ്പൽ ഡോ. ഒ.എസ്. ആശ, ഡോ. സുസ്മിത, ഡോ. സീജ എന്നിവർ പങ്കെടുക്കും. ഗൂഗിൾ മീറ്റിൽ നടക്കുന്ന വെബിനാർ യുട്യൂബിലും ലൈവായി ലഭിക്കും.
ഓഗസ്റ്റ് 18ന് സർവകലാശാല സെനറ്റിലേക്കും സ്റ്റഡന്റ്സ് കൗണ്സിലിലേക്കും നടക്കുന്ന തെരഞ്ഞെടുപ്പിന്റെ അന്തിമ വോട്ടർപട്ടിക പ്രസിദ്ധീകരിച്ചു. സർവകലാശാല വെബ്സൈറ്റിൽ ലഭിക്കും.