സാമൂഹ്യക്ഷേമ പെൻഷൻ ഈ മാസം വിതരണം ചെയ്യും: മുഖ്യമന്ത്രി
Wednesday, July 15, 2020 11:29 PM IST
തിരുവനന്തപുരം: രണ്ടുമാസത്തെ സാമൂഹ്യക്ഷേമ പെൻഷൻ ഈ മാസം അവസാനം വിതരണം ചെയ്യുമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. മേയ്, ജൂണ്‍ മാസത്തെ പെൻഷനാണ് വിതരണം ചെയ്യുന്നത്. ഏകദേശം നാൽപ്പത്തെട്ടര ലക്ഷം പേരുടെ കൈകളിൽ പെൻഷനെത്തും. ക്ഷേമനിധി ബോർഡുകളിൽ പതിനൊന്നു ലക്ഷത്തോളം പേർക്കാണ് പെൻഷൻ കിട്ടുക.
സാമൂഹ്യസുരക്ഷാ പെൻഷന് 1165 കോടിയും ക്ഷേമനിധി ബോർഡുകൾക്ക് 160 കോടിയുമാണ് വേണ്ടിവരിക. ഈ തുക അനുവദിച്ചിട്ടുണ്ട്. മസ്റ്റർ ചെയ്യാനുള്ള തീയതി ഈ മാസം 22 വരെയാണ്.