കേരളത്തിലേക്ക് എത്തിയത് 5.60 ലക്ഷം പേർ
Tuesday, July 14, 2020 12:51 AM IST
തിരുവനന്തപുരം: ലോക്ക്ഡൗണ്‍ ഇളവുകൾക്കു ശേഷം കേരളത്തിലെത്തിയത് 5,60,234 പേർ.
മറ്റു സംസ്ഥാനങ്ങളിൽ നിന്ന് 3,49,610 പേർ വന്നു. വിദേശത്തു നിന്നു വന്നവർ 2,10,624 ആണ്. വന്നവരിൽ 62.4 ശതമാനം ആളുകളും മറ്റു സംസ്ഥാനങ്ങളിൽ നിന്നാണ്. അവരിൽ 64.44 ശതമാനം ആളുകളും റെഡ്സോണ്‍ ജില്ലകളിൽ നിന്നാണ് എത്തിയത്.
മറ്റു സംസ്ഥാനങ്ങളിൽ നിന്നും 65.11 ശതമാനം പേരാണ് റോഡ് വഴി കേരളത്തിൽ എത്തിയത്. 19.7 ശതമാനം പേർ വിമാനമാർഗവും 14.43 ശതമാനം പേർ റെയിൽവേ വഴിയും എത്തി. 54 രാജ്യങ്ങളിൽനിന്നായി 1187 വിമാനങ്ങളാണ് ഇതുവരെ വന്നത്.