കാസ്റ്റിംഗ് കോള്‍ നേരത്തെ അറിയിക്കണം: ഫിലിം ചേംബര്‍
Friday, July 10, 2020 12:38 AM IST
കൊച്ചി: കാസ്റ്റിംഗ് കോളുമായി ബന്ധപ്പെട്ട തട്ടിപ്പുകള്‍ക്കു തടയിടാന്‍ ഫിലിം ചേംബര്‍ നടപടി തുടങ്ങി. സിനിമയ്ക്കായി കാസ്റ്റിംഗ് കോള്‍ നടത്തുകയാണെങ്കില്‍ അക്കാര്യം ഫിലിം ചേംബറിനെ അറിയിക്കണം. പരാതി വന്നാല്‍ നടപടിയെടുക്കാനുള്ള അധികാരം തങ്ങള്‍ക്കുണ്ടെന്ന് ഫിലിം ചേംബര്‍ വ്യക്തമാക്കി. മറ്റൊരു ചലച്ചിത്ര സംഘടനയ്ക്കും ഇക്കാര്യത്തില്‍ ഇടപെടാന്‍ അവകാശമില്ലെന്ന് ചേംബര്‍ ഭരണസമിതി അറിയിച്ചു.