കൊ​ച്ചി: ക​പ്പൂ​ച്ചി​ന്‍ സ​ന്യാ​സ സ​മൂ​ഹ​ത്തി​ന്‍റെ ആ​ലു​വ ആ​സ്ഥാ​ന​മാ​യ സെ​ന്‍റ് തോ​മ​സ് പ്രോ​വി​ന്‍​സി​ന്‍റെ മി​നി​സ്റ്റ​ര്‍ പ്രൊ​വി​ന്‍​ഷ്യ​ലാ​യി ഫാ. ​പോ​ള്‍ മാ​ട​ശേ​രി​യെ തെ​ര​ഞ്ഞെ​ടു​ത്തു. ഫാ. ​ജ​യ്‌​സ​ണ്‍ കാ​ള​നാ​ണ് അ​സി​സ്റ്റ​ന്‍റ് മി​നി​സ്റ്റ​ര്‍ പ്രൊ​വി​ന്‍​ഷല്‍. ഫാ. ​ജെ​യി​ന്‍ ജോ​സ് തെ​ക്കേ​കു​ന്നേ​ല്‍, ഫാ.​ഡേ​വി​ഡ് ഫ്രാ​ന്‍​സി​സ് പേ​രാ​മം​ഗ​ലം, ഫാ. ​ജ​യ്‌​സ​ണ്‍ വ​ട​ക്ക​ന്‍ എ​ന്നി​വ​രെ കൗ​ണ്‍​സി​ല്‍ അം​ഗ​ങ്ങ​ളാ​യും തെ​ര​ഞ്ഞെ​ടു​ത്തു.