തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കോ​​​വി​​​ഡ് കാ​​​ല​​​ത്ത് വീ​​​ട്ടി​​​ലി​​​രു​​​ന്നു സൗ​​​ജ​​​ന്യ​​​മാ​​​യി ഡോ​​​ക്ട​​​റെ ക​​​ണ്ട് ചി​​​കി​​​ത്സ തേ​​​ടാ​​​വു​​​ന്ന കേ​​​ര​​​ള​​​ത്തി​​​ന്‍റെ ടെ​​​ലി മെ​​​ഡി​​​സി​​​ന്‍ പ​​​ദ്ധ​​​തി രാ​​​ജ്യ​​​ത്ത് ര​​​ണ്ടാം സ്ഥാ​​​ന​​​ത്ത് എ​​​ത്തി​​​യ​​​താ​​​യി ആ​​​രോ​​​ഗ്യ മ​​​ന്ത്രി കെ.​​​കെ. ശൈ​​​ല​​​ജ അ​​​റി​​​യി​​​ച്ചു.

പ്ര​​​വ​​​ര്‍​ത്ത​​​ന​​​സ​​​ജ്ജ​​​മാ​​​യി ര​​​ണ്ടാ​​​ഴ്ച കൊ​​​ണ്ടാ​​​ണ് ഇ ​​​സ​​​ഞ്ജീ​​​വ​​​നി​​​യി​​​ല്‍ കേ​​​ര​​​ളം ഈ ​​​നേ​​​ട്ടം കൈ​​​വ​​​രി​​​ക്കു​​​ന്ന​​​ത്. ഇ​​​തു​​​വ​​​രെ 2831 ക​​​ണ്‍​സ​​​ള്‍​ട്ടേ​​​ഷ​​​നു​​​ക​​​ളാ​​​ണ് ന​​​ട​​​ത്തി​​​യ​​​ത്. സാ​​​ധാ​​​ര​​​ണ രോ​​​ഗ​​​ങ്ങ​​​ള്‍​ക്കു​​​ള്ള ഓ​​​ണ്‍ലൈ​​​ന്‍ ജ​​​ന​​​റ​​​ല്‍ ഒ​​​പി സേ​​​വ​​​നം കൂ​​​ടാ​​​തെ ജീ​​​വി​​​ത​​​ശൈ​​​ലീ രോ​​​ഗ​​​ങ്ങ​​​ള്‍​ക്കു​​​ള്ള ഒ​​​പി​​​യും ഇ​​​പ്പോ​​​ള്‍ ല​​​ഭ്യ​​​മാ​​​ണ്. എ​​​ല്ലാ ദി​​​വ​​​സ​​​വും രാ​​​വി​​​ലെ എ​​​ട്ടു മു​​​ത​​​ല്‍ രാ​​​ത്രി എ​​​ട്ടു വ​​​രെ​​​യാ​​​ണ് ജ​​​ന​​​റ​​​ല്‍ ഒ​​​പി​​​യു​​​ടെ പ്ര​​​വ​​​ര്‍​ത്ത​​​നം. ചൊ​​​വ്വ, വ്യാ​​​ഴം ദി​​​വ​​​സ​​​ങ്ങ​​​ളി​​​ല്‍ ഉ​​​ച്ച​​​യ്ക്ക് ര​​​ണ്ടു മു​​​ത​​​ല്‍ വൈ​​കു​​ന്നേ​​രം നാ​​​ലു വ​​​രെ​​​യാ​​​ണ് ജീ​​​വി​​​ത ശൈ​​​ലീ രോ​​​ഗ​​​ങ്ങ​​​ള്‍​ക്കു​​​ള്ള എ​​​ന്‍​സി​​​ഡി ഒ​​​പി.

പ​​​രി​​​ശീ​​​ല​​​നം സി​​​ദ്ധി​​​ച്ച വി​​​ദ​​​ഗ്ദ്ധ​​​രാ​​​യ ഡോ​​​ക്ട​​​ര്‍​മാ​​​രാ​​​ണ് ഇ-​​​സ​​​ഞ്ജീ​​​വ​​​നി വ​​​ഴി ഓ​​​ണ്‍​ലൈ​​​ന്‍ സേ​​​വ​​​നം ന​​​ല്‍​കു​​​ന്ന​​​ത്. ഇ​​​ന്ത്യ​​​ന്‍ ഇ​​​ന്‍​സ്റ്റി​​​റ്റ്യൂ​​​ട്ട് ഓ​​​ഫ് ഡ​​​യ​​​ബെ​​​റ്റി​​​ക്സ്, മ​​​ല​​​ബാ​​​ര്‍ ക്യാ​​​ന്‍​സ​​​ര്‍ സെ​​​ന്‍റ​​​ര്‍, ആ​​​ര്‍​സി​​​സി തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം, ശ്രീ​​​ചി​​​ത്ര മെ​​​ഡി​​​ക്ക​​​ല്‍ ഇ​​​ന്‍​സ്റ്റി​​​റ്റ്യൂ​​​ട്ട് തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം തു​​​ട​​​ങ്ങി​​​യ ആ​​​തു​​​ര​​​ശു​​​ശ്രൂ​​​ഷ രം​​​ഗ​​​ത്തെ മി​​​ക​​​വു​​​റ്റ സ്ഥാ​​​പ​​​ന​​​ങ്ങ​​​ള്‍ ടെ​​​ലി മെ​​​ഡി​​​സി​​​നാ​​​യി കൈ​​​കോ​​​ര്‍​ക്കു​​​ക​​​യാ​​​ണ്. ദി​​​വ​​​സ​​​വും മു​​പ്പ​​തോ​​ളം ഡോ​​​ക്ട​​​ര്‍​മാ​​​രാ​​​ണ് വി​​​വി​​​ധ ഷി​​​ഫ്റ്റു​​​ക​​​ളി​​​ല്‍ സേ​​​വ​​​ന​​​മ​​​നു​​​ഷ്ഠി​​​ക്കു​​​ന്ന​​​ത്.

കൂ​​​ടു​​​ത​​​ല്‍ സ്ഥാ​​​പ​​​ന​​​ങ്ങ​​​ള്‍ ഇ​​​പ്പോ​​​ള്‍ ടെ​​​ലി മെ​​​ഡി​​​സി​​​ന്‍ സേ​​​വ​​​ന​​​ങ്ങ​​​ള്‍ ഉ​​​പ​​​യോ​​​ഗി​​​ച്ചു​​​വ​​​രി​​​യ​​​ക​​​യാ​​​ണ്. ജ​​​യി​​​ലു​​​ക​​​ള്‍ ഉ​​​ള്‍​പ്പെ​​​ടെ​​​യു​​​ള്ള സ്ഥാ​​​പ​​​ന​​​ങ്ങ​​​ള്‍ ഇ ​​​സ​​​ഞ്ജീ​​​വ​​​നി സേ​​​വ​​​ന​​​ങ്ങ​​​ള്‍ ഉ​​​പ​​​യോ​​​ഗി​​​ച്ചു തു​​​ട​​​ങ്ങി. കോ​​​വി​​​ഡ് ചി​​​കി​​​ത്സി​​​ച്ച് ഭേ​​​ദ​​​മാ​​​ക്കി​​​യ ഒ​​​രു റി​​​മാ​​​ൻ​​​ഡ് പ്ര​​​തി​​​ക്ക് തു​​​ട​​​ര്‍ചി​​​കി​​​ത്സ​​​ക്കാ​​​യി പാ​​​ല​​​ക്കാ​​​ട് ജി​​​ല്ലാ​​​ജ​​​യി​​​ല്‍ ഇ ​​​സ​​​ഞ്ജീ​​​വ​​​നി സം​​​വി​​​ധാ​​​നം ഉ​​​പ​​​യോ​​​ഗ​​​പ്പെ​​​ടു​​​ത്തി. പാ​​​ലി​​​യേ​​​റ്റീ​​​വ് ഹെ​​​ല്‍​ത്ത് വോ​​​ള​​​ണ്ടി​​​യ​​​ര്‍​മാ​​​ര്‍ ഗൃ​​​ഹ സ​​​ന്ദ​​​ര്‍​ശ​​​നം ന​​​ട​​​ത്തു​​​മ്പോ​​​ള്‍ ഇ​​​തി​​​ന്‍റെ സേ​​​വ​​​നം വീ​​​ട്ടു​​​കാ​​​രെ മ​​​ന​​​സി​​​ലാ​​​ക്കി​​​ക്കൊ​​​ടു​​​ക്കാ​​​നും ഡോ​​​ക്ട​​​റു​​​ടെ സേ​​​വ​​​നം ല​​​ഭ്യ​​​മാ​​​ക്കി​​​ക്കൊ​​​ടു​​​ക്കാ​​​നും സാ​​​ധി​​​ക്കും.


തി​​​ക​​​ച്ചും സ​​​ര്‍​ക്കാ​​​ര്‍ സം​​​ര​​​ഭ​​​ംമാ​​​യ ഇ ​​​സ​​​ഞ്ജീ​​​വ​​​നി​​​യി​​​ല്‍ വ്യ​​​ക്തി​​​ഗ​​​ത വി​​​വ​​​ര​​​ങ്ങ​​​ള്‍ സു​​​ര​​​ക്ഷി​​​ത​​​മാ​​​യി​​​രി​​​ക്കും. ഈ ​​​പ​​​ദ്ധ​​​തി പ്ര​​​കാ​​​രം ഡോ​​​ക്ട​​​റെ കാ​​​ണാ​​​ന്‍ എ​​​ന്തെ​​​ങ്കി​​​ലും സം​​​ശ​​​യ​​​മോ ബു​​​ദ്ധി​​​മു​​​ട്ടു​​​ക​​​ളോ ഉ​​​ണ്ടെ​​​ങ്കി​​​ല്‍ ദി​​​ശ 1056 ന​​​മ്പ​​​രി​​​ല്‍ ബ​​​ന്ധ​​​പ്പെ​​​ടാ​​​വു​​​ന്ന​​​താ​​​ണ്.


എ​​​ങ്ങ​​​നെ വീ​​​ട്ടി​​​ലി​​​രു​​​ന്ന് ഡോ​​​ക്ട​​​റെ കാ​​​ണാം?

കം​​പ്യൂ​​​ട്ട​​​റോ സ്മാ​​​ര്‍​ട് ഫോ​​​ണോ ഉ​​​ള്ള​​​യാ​​​ര്‍​ക്കും വ​​​ള​​​രെ ല​​​ളി​​​ത​​​മാ​​​യി ഈ ​​​സേ​​​വ​​​നം ഉ​​​പ​​​യോ​​​ഗി​​​ക്കാ​​​ന്‍ ക​​​ഴി​​​യും. വീ​​​ട്ടി​​​ലെ ഒ​​​രാ​​​ളു​​​ടെ ഫോ​​​ണ്‍ ന​​​മ്പ​​​ര്‍ ഉ​​​പ​​​യോ​​​ഗി​​​ച്ച് വീ​​​ട്ടി​​​ലു​​​ള്ള എ​​​ല്ലാ അം​​​ഗ​​​ങ്ങ​​​ള്‍​ക്കും സ്ഥാ​​​പ​​​ന മേ​​​ധാ​​​വി​​​യു​​​ടെ ന​​​മ്പ​​​ര്‍ ഉ​​​പ​​​യോ​​​ഗി​​​ച്ച് മു​​​ഴു​​​വ​​​ന്‍ ജീ​​​വ​​​ന​​​ക്കാ​​​ര്‍​ക്കും ചി​​​കി​​​ത്സ തേ​​​ടാ​​​വു​​​ന്ന​​​താ​​​ണ്.

1. ആ​​​ദ്യ​​​മാ​​​യി esanjeevaniopd.in/kerala എ​​​ന്ന ലി​​​ങ്കി​​​ല്‍ ക്ലി​​​ക്ക് ചെ​​​യ്യു​​​ക

2. സൈ​​​റ്റി​​​ന്‍റെ മു​​​ക​​​ള്‍​വ​​​ശ​​​ത്താ​​​യി കാ​​​ണു​​​ന്ന പേ​​​ഷ്യ​​​ന്‍റ് ര​​​ജി​​​സ്ട്രേ​​​ഷ​​​ന്‍ ബ​​​ട്ട​​​ണി​​​ല്‍ ക്ലി​​​ക്ക് ചെ​​​യ്യു​​​ക

3. പേ​​​ഷ്യ​​​ന്‍റ് ര​​​ജി​​​സ്ട്രേ​​​ഷ​​​ന്‍ കോ​​​ള​​​ത്തി​​​ന​​​ക​​​ത്ത് മൊ​​​ബൈ​​​ല്‍ ന​​​മ്പ​​​ര്‍ ടൈ​​​പ്പ് ചെ​​​യ്ത ശേ​​​ഷം സെ​​​ന്‍റ് ഒ​​​ടി​​​പി ക്ലി​​​ക്ക് ചെ​​​യ്യു​​​ക

4. മൊ​​​ബൈ​​​ലി​​​ല്‍ വ​​​രു​​​ന്ന ഒ​​​ടി​​​പി ടൈ​​​പ്പ് ചെ​​​യ്യു​​​ക

5. ഇ​​​നി വ​​​രു​​​ന്ന പേ​​​ഷ്യ​​​ന്‍റ് ര​​​ജി​​​സ്ട്രേ​​​ഷ​​​ന്‍ കോ​​​ള​​​ത്തി​​​ല്‍ പേ​​​രും വ​​​യ​​​സും മ​​​റ്റ് വി​​​വ​​​ര​​​ങ്ങ​​​ളും ന​​​ല്‍​കി​​​യ ശേ​​​ഷം ജ​​​ന​​​റേ​​​റ്റ് പേ​​​ഷ്യ​​​ന്‍റ് ഐ​​​ഡി, ടോ​​​ക്ക​​​ണ്‍ ന​​​മ്പ​​​ര്‍ എ​​​ന്ന ബ​​​ട്ട​​​ണി​​​ല്‍ ക്ലി​​​ക്ക് ചെ​​​യ്യു​​​ക

6. ഇ​​​ത് ക​​​ഴി​​​ഞ്ഞ് ലോ​​​ഗി​​​ന്‍ ആ​​​കാ​​​ന്‍ സ​​​മ​​​യ​​​മാ​​​കു​​​മ്പോ​​​ള്‍ മൊ​​​ബൈ​​​ലി​​​ല്‍ മെ​​​സേ​​​ജ് വ​​​രും. അ​​​പ്പോ​​​ള്‍ മാ​​​ത്ര​​​മേ ലോ​​​ഗി​​​ന്‍ ചെ​​​യ്യാ​​​ന്‍ ക​​​ഴി​​​യൂ

7. മൊ​​​ബൈ​​​ലി​​​ല്‍ വ​​​രു​​​ന്ന പേ​​​ഷ്യ​​​ന്‍റ് ഐ​​​ഡി, ടോ​​​ക്ക​​​ണ്‍ ന​​​മ്പ​​​ര്‍ എ​​​ന്നി​​​വ ടൈ​​​പ്പ് ചെ​​​യ്യു​​​മ്പോ​​​ള്‍ ക്യൂ​​​വി​​​ലാ​​​കും

8. ഉ​​​ട​​​ന്‍ ത​​​ന്നെ ഡോ​​​ക്ട​​​ര്‍ വീ​​​ഡി​​​യോ കോ​​​ള്‍ വ​​​ഴി വി​​​ളി​​​ക്കും

9. ക​​​ണ്‍​സ​​​ള്‍​ട്ടേ​​​ഷ​​​ന്‍ ക​​​ഴി​​​ഞ്ഞ ശേ​​​ഷം മ​​​രു​​​ന്നി​​​ന്‍റെ കു​​​റു​​​പ്പ​​​ടി അ​​​വി​​​ടെ നി​​​ന്നുത​​​ന്നെ ഡൗ​​​ണ്‍​ലോ​​​ഡ് ചെ​​​യ്യാം.