പന്പയിലെ മണലെടുപ്പ്: മന്ത്രിയെ പിന്തുണച്ച് സിപിഐ
Saturday, June 6, 2020 1:00 AM IST
തിരുവനന്തപുരം: പമ്പയിൽ നിന്നുള്ള മണൽ വനത്തിനു പുറത്തേക്കു കൊണ്ടുപോകാൻ പാടില്ലെന്ന വനംവകുപ്പിന്റെ തീരുമാനത്തെ പിന്തുണച്ച് സിപിഐ. മന്ത്രി കെ. രാജുവിന്റെ നിലപാടു ശരിയാണെന്നും ഇക്കാര്യത്തിൽ വളരെ കരുതലോടെ വേണം സർക്കാർ കാര്യങ്ങൾ ചെയേണ്ടതെന്നും സിപിഐ സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി കെ. പ്രകാശ്ബാബു പറഞ്ഞു.
എന്നാൽ, പമ്പയിൽ മണൽ വാരുന്നതിൽ തെറ്റില്ലെന്നും പ്രളയം വന്നാൽ അവസ്ഥ ഗുരുതരമാകുമെന്നുമായിരുന്നു സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ പ്രതികരണം.
വനംവകുപ്പിന്റെ നിലപാടിനെ മുഖ്യമന്ത്രി പിണറായി വിജയൻ തള്ളിപ്പറഞ്ഞിരുന്നു. മണൽവാരൽ നിർത്തിവച്ചിരുന്നതു മുഖ്യമന്ത്രിയുടെ ഇടപെടലോടെ വീണ്ടും തുടങ്ങി. ഇതിനിടെയാണു വകുപ്പു മന്ത്രിയുടെ തീരുമാനത്തെ അനുകൂലിച്ചു സിപിഐ നേതാവ് കെ. പ്രകാശ്ബാബു ഇന്നലെ പ്രതികരിച്ചത്.