റവന്യു ഓഫീസ് നവീകരണത്തിന് 173.49 കോടി
Thursday, May 28, 2020 12:06 AM IST
തിരുവനന്തപുരം: സംസ്ഥാനത്തെ റവന്യു ഓഫീസുകളുടെ പുനരുദ്ധാരണ പ്രവർത്തനങ്ങൾക്കായി 173.49 കോടി രൂപയുടെ പദ്ധതിക്കു മന്ത്രിസഭായോഗം അംഗീകാരം നൽകി.
180 വില്ലേജ് ഓഫീസുകളുടെ പുനർനിർമാണവും 41 വില്ലേജ് ഓഫീസുകളുടെ പുനരുദ്ധാരണ പ്രവർത്തനവും അടക്കമുള്ളതാണു പദ്ധതി.
പ്രളയാനന്തര പുനർനിർമാണവുമായി ബന്ധപ്പെട്ട റീബിൽഡ് കേരള ഇനിഷ്യേറ്റീവിൽ ഉൾപ്പെടുത്തിയാണ് പദ്ധതി അംഗീകരിച്ചത്.
വില്ലേജ് ഓഫീസുകൾക്ക് പുറമേ സിവിൽ സ്റ്റേഷനുകൾ, റവന്യു ഡിവിഷൻ ഓഫീസുകൾ, താലൂക്ക് ഓഫീസുകൾ തുടങ്ങി 41 വിവിധ റവന്യു ഓഫീസുകളും റസ്ക്യു ഷെൽട്ടറുകളും പുനരുദ്ധരിക്കും.