363 പ്രവാസികൾകൂടി നെടുന്പാശേരിയിൽ എത്തി
Sunday, May 24, 2020 12:41 AM IST
നെടുമ്പാശേരി: മസ്കറ്റ്, സിംഗപ്പൂര്‍ എന്നിവിടങ്ങളില്‍ നിന്ന് 363 പ്രവാസികൾകൂടി ഇന്നലെ നെടുമ്പാശേരി അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തി. മസ്കറ്റില്‍ നിന്ന് വൈകുന്നേരം 6.50 ന് എത്തിയ ഐ എക്സ് 0442 നമ്പര്‍ എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനത്തില്‍ അഞ്ചു കുട്ടികൾ ഉൾപ്പെടെ 182 പേരാണ് ഉണ്ടായിരുന്നത്. രാത്രി 9.55ന് സിംഗപ്പൂരില്‍ നിന്ന് എത്തിയ ഐഎക്സ് 0687 നമ്പര്‍ എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനത്തില്‍ 181 പേരുമാണ് ഉണ്ടായിരുന്നത്.
ഇന്നലെ സൗദിയില്‍ നിന്നു നെടുമ്പാശേരിയിലെത്തിയ പ്രത്യേക സൗദി എയര്‍ വിമാനത്തില്‍ ഡോക്ടര്‍മാരും നഴ്സുമാരും അടങ്ങുന്ന 214 അംഗ മെഡിക്കല്‍ സംഘം റിയാദിലേക്ക് യാത്ര തിരിച്ചു.